കുവൈത്ത് സിറ്റി : കുവൈത്ത് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 29 വെള്ളിയാഴ്ച്ച മെഹബൂല കാലിക്കറ്റ് ലൈഫ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
ലിസ സൈനബ് അസ്‌ലമിന്റെ  ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം കെ. ഇ എ പ്രസിഡൻറ് യാക്കൂബ് എലത്തൂരിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഫൈസൽ എൻ അധ്യക്ഷ പ്രസംഗം നടത്തി. ജന: സെക്രട്ടറി ഹബീബ് ഇ യുടെ അഭാവത്തിൽ  ജോയിൻ്റ് സെക്രട്ടറി ഇബ്രാഹീം ടി.ടി സ്വാഗതവും പറഞ്ഞു. ചടങ്ങിൽ കുവൈത്ത് എലത്തൂർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ എം കെ , ഇഫ്ത്താർ കമ്മിറ്റി ചെയർമാൻ റദീസ് എം, ട്രെഷറർ സബീബ് എം, കൺവീനർ അസീസ് എം എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. റഫീക്ക് എൻ ആയിരുന്നു പരിപാടി നിയന്ത്രിച്ചത്.

കുവൈത്തിലെ പ്രമുഖ പ്രഭാഷകൻ സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ പ്രഭാഷണവും  നടത്തി. അസോസിയേഷന്റെ ചാരിറ്റി മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു ജോയൻ്റ് സെക്രെട്ടറി ചടങ്ങിൽ  വിശദീകരിച്ചു.
എക്സിക്യൂട്ടീവ് മെമ്പർമാരായ അർഷദ് എൻ, ആഷിഖ് എൻ ആർ, അലിക്കുഞ്ഞി കെ എം, സിദ്ധിഖ് പി, മുഹമ്മദ് അസ്‌ലം കെ, സിദ്ധിഖ് എം , മുനീർ മക്കാരി, അൻവർ ഇ, റിഹാബ് എൻ, ആരിഫ് എൻ ആർ, സുനീർ കോയ, യാക്കൂബ് പി, ഷാഫി എൻ, മുഹമ്മദ് ഷെരീഫ്‌, ഹാഫിസ് എം, ഉനൈസ് എൻ, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, നസീർ ഇ, മുഹമ്മദ് ഒജി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

കൂടാതെ ഫിറോസ് എൻ, റഹീസ് എം, ഷഹീൻ കെ, അബ്ദുൽ റഹീം ടി കെ, റഷീദ് അഴീക്കൽ, നിബാസ് എം ടി, അൻവർ വി, , ഷറഫു പി, ഹനീഫ ഇ സി, ഗദ്ധാഫി എം കെ  എന്നിവരും കൂടാതെ കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ മെമ്പർമാരും കുടുംബാ൦ഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. കുവൈത്ത് എലത്തൂർ അസോസിയേഷൻ കഴിഞ്ഞ റമദാൻ മാസത്തിൽ നടത്തിയ റമദാൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഇക്ബാലിനുള്ള സമ്മാന ദാനം സക്കീർ ഹുസൈൻ തുവ്വൂർ ചടങ്ങിൽ കൈമാറി. കൂടാതെ എസ് എസ് എൽ സി & പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം നേടിയ മെമ്പർമാരുടെ കുട്ടികൾക്കുള്ള മൊമെൻ്റോയും ക്യാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്‌തു.

കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക വ്യാവസായിക രംഗത്തെ പ്രമുഖരും ഇഫ്താറിൽ പങ്കെടുത്തു. സന്തോഷ് പുനത്തിൽ (പ്രസിഡന്റ്, കെ ഡി എൻ എ), മൻസൂർ കുന്നത്തേരി (പ്രസിഡണ്ട്, കെഫാക്ക്), അനിയൻ നമ്പ്യാർ (ജനറൽ മാനേജർ, അഹമ്മദ് അൽ ബദർ ടൂറിസം & ട്രാവൽ), ജലീൽ കണ്ണങ്കര (പ്രസിഡണ്ട്,  കെ എം സി സി എലത്തൂർ നിയോജക മണ്ഡലം), ഹിദാസ് തൊടിയിൽ (കുവൈറ്റ് ചേമഞ്ചേരി അസോസിയേഷൻ). ട്രെഷറർ സബീബ് മൊയ്‌തീൻ  നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed