ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളിലെ യുഎസ്‍ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എയർപോർട്ടുകൾ, കഫേകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ഫോൺ ചാർജിംഗ് പോർട്ടലുകൾ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.
‘യുഎസ്ബി ചാര്‍ജര്‍ തട്ടിപ്പി’നെക്കുറിച്ച് അവബോധം വളർത്തുകയാണ് ജാഗ്രതാ മുന്നറിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. യാത്രയ്ക്കിടയിലും ചാർജ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
പൊതുസ്ഥലത്തെ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
‘ജ്യൂസ് ജാക്കിംഗ്’ എന്ന രീതിയാണ് സൈബര്‍ ക്രിമിനലുകള്‍ പ്രയോഗിക്കുന്നത്. കണക്റ്റു ചെയ്ത ഡിവൈസുകളില്‍ സൈബര്‍ ആക്രമണം നടത്താന്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ സൈബല്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്ന രീതിയാണിത്.
സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റയുടെ മോഷണം, ചാർജിംഗ് പോയിൻ്റുകളിലേക്ക് പ്ലഗ് ചെയ്‌തിരിക്കുന്ന ഡിവൈസുകളില്‍ മാല്‍വെയര്‍ ആക്രമണം നടത്തുക എന്നതാണ് സൈബര്‍ ക്രിമിനലുകള്‍ ‘ജ്യൂസ് ജാക്കിംഗി’ലൂടെ ചെയ്യുന്നത്.

Safety tip of the day: Beware of USB charger scam.#indiancert #cyberswachhtakendra #staysafeonline #cybersecurity #besafe #staysafe #mygov #Meity #onlinefraud #cybercrime #scam #cyberalert #CSK #cybersecurityawareness pic.twitter.com/FBIgqGiEnU
— CERT-In (@IndianCERT) March 27, 2024

സ്വീകരിക്കേണ്ട നടപടികള്‍: 
1. ഇലക്ട്രിക്കൽ വാൾ ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുക്കുക അല്ലെങ്കിൽ പേഴ്‌സണല്‍ കേബിളുകൾ/പവർ ബാങ്കുകൾ കൊണ്ടുപോകുക:

 സാധ്യമാകുമ്പോഴെല്ലാം പരമ്പരാഗത ഇലക്ട്രിക്കൽ വാൾ ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുക്കുക, അല്ലെങ്കിൽ പൊതു യുഎസ്‍ബി ചാർജിംഗ് സ്റ്റേഷനുകളുടെ ഉപയോഗം ഒഴിവാക്കാൻ പേഴ്‌സണല്‍ ചാർജിംഗ് കേബിളുകളോ പവർ ബാങ്കുകളോ കൊണ്ടുപോകുക.

2. നിങ്ങളുടെ ഡിവൈസ്‌ സുരക്ഷിതമാക്കുക/ ലോക്ക് ചെയ്യുക. കൂടാതെ, അജ്ഞാത ഡിവൈസുകളുമായി ‘പെയര്‍’ ചെയ്യുന്നത്‌ ഒഴിവാക്കുക:

 പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസ്‌ ലോക്ക് ചെയ്യുന്നത് പോലുള്ള ഉപകരണ സുരക്ഷാ നടപടികൾ നടപ്പിലാക്കുക. അപകടസാധ്യത ലഘൂകരിക്കുന്നതിന് പരിചിതമല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ഡിവൈസുകളുമായി ‘പെയര്‍’ ചെയ്യുന്നത്‌ ഒഴിവാക്കുക.

3. നിങ്ങളുടെ ഫോൺ ഓഫായിരിക്കുമ്പോൾ അത് ചാർജ് ചെയ്യുന്നത് പരിഗണിക്കുക:

 ഓഫായിരിക്കുമ്പോൾ നിങ്ങളുടെ ഉപകരണം ചാർജ് ചെയ്യുന്നത് സൈബർ ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കും, കാരണം ഇത് ബാഹ്യ ഭീഷണികളിലേക്ക് ഉപകരണത്തിൻ്റെ എക്സ്പോഷർ കുറയ്ക്കുന്നു.

സൈബര്‍ തട്ടിപ്പിന് ഇരയാകുകയോ, സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണം. www.cybercrime.gov.in എന്ന വെബ്‌സൈറ്റ് ഇതിനായി ഉപയോഗിക്കാം. 1930 എന്ന നമ്പറിൽ അധികാരികളെ ബന്ധപ്പെടാം.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed