റാലി: ഡർഹാം ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ചൊവ്വാഴ്ച അലാസ്ക എയർലൈൻസ് ഫ്ലൈറ്റിൽ പോകേണ്ടിയിരുന്ന മൂസ് എന്ന നായ, “ചരക്ക് ലോഡിംഗ് പ്രക്രിയയിലെ പിഴവിന്” ശേഷം അതിൻ്റെ ഉടമയുടെ അരികിലെത്തിയത് ദിവസങ്ങൾക്ക് ശേഷം. ചൊവ്വാഴ്ച തന്റെ യജമാനന് ഒപ്പം പോകേണ്ടിയിരുന്ന മൂസിന് അന്നേദിവസം ഫ്ലൈറ്റിൽ കയറാൻ കഴിയാതെ വരികയും രാത്രി മുഴുവൻ നായ അലാസ്ക എയർലൈൻസിന്റെ ടീമിനൊപ്പം വിമാനത്താവളത്തിൽ താമസിക്കുകയുമായിരുന്നു. ബുധനാഴ്ച മറ്റൊരു വിമാനത്തിൽ മൂസിനെ കയറ്റാൻ സ്റ്റാഫ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നായ ഓടി രക്ഷപ്പെടുകയായിരുന്നു.
എയർലൈൻ അംഗങ്ങൾ ഒന്നാകെ നായയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതോടെ മൂസിന്റെ യജമാനനെ വാണ്ടും എർപോർട്ടിൽ വരുത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച രാവിലെയോടെ മൂസിനെ കണ്ടെത്തുകയായിരുന്നു.
“മൂസ് സുരക്ഷിതനും ആരോഗ്യവാനുമാണെന്നും ഞങ്ങളുടെ കെ 9 ഓഫീസർമാരിൽ ഒരാളിൽ നിന്ന് നല്ല പ്രഭാതഭക്ഷണം കഴിച്ചുവെന്നും എയർപോർട്ട് വക്താവ് പറഞ്ഞു. അതേ സമയം, തങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ അപാകതയിൽ അലാസ്ക എയർലൈൻസ് ക്ഷമാപണം നടത്തുകയും നായയും ഉടമയും വീണ്ടും ഒന്നിച്ചതിൽ സന്തോഷമുണ്ടെന്ന് പറയുകയും ചെയ്തു.