തൃശൂര്‍: അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരേ കേസെടുത്ത് പോലീസ്. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി എസ്.ഇ.എസ്.ടി. വകുപ്പ് പ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് കേസ് എുത്തത്. 
യുട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പിന്നാലെ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ചാലക്കുടി ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയില്‍ രാമകൃഷ്ണന്‍ പറയുന്നത്. അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി കൈമാറുമെന്ന് ചാലക്കുടി പോലീസ് വ്യക്തമാക്കിയിരുന്നു.
”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍ക്കാര്‍. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല്‍ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല.
എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ഒക്കെ ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ല…” എന്നായിരുന്നു സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞത്. 
കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *