ടൊയോട്ട ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കായ ഹിലക്‌സിനെ ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ 33.99 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചത്.  ഇസുസു ഡി-മാക്‌സ് വി-ക്രോസിൻ്റെ നേരിട്ടുള്ള എതിരാളിയാണ് ഈ മോഡൽ. ഇന്ത്യയിലെ ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയുമായി അതിൻ്റെ പ്ലാറ്റ്‌ഫോം പങ്കിടുന്നു. 
ഹിലക്സ് ഇവി അവതരിപ്പിക്കാൻ ടൊയോട്ട പദ്ധതിയിടുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇത് തായ്‌ലൻഡ് ടൊയോട്ടയുടെ പ്രസിഡൻ്റ് നോറിയാക്കി യമഷിത കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഹിലക്സിന്‍റെ മുഖ്യ എതിരാളിയായ ഡി-മാക്‌സ് ഇവി തായ്‌ലൻഡിൽ നിർമ്മിക്കുമെന്ന് ഇസുസു ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.
ടൊയോട്ട പരീക്ഷണ ആവശ്യങ്ങൾക്കായി കുറഞ്ഞത് ഒരു ഡസൻ ഹിലക്‌സ് ഇവികളെങ്കിലും പരീക്ഷണങ്ങൾക്കായി തായ്‍ലൻഡിലെ പട്ടായയിലെ ബീച്ച് ടൗണിലേക്ക് അടുത്ത മാസം എത്തിക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇസുസു ഡി-മാക്‌സ് ഇവിയെ സംബന്ധിച്ചിടത്തോളം, ഇതിന് 1-ടൺ പേലോഡ്, 3.5-ടൺ ടോവിംഗ് കപ്പാസിറ്റി, 4WD സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു.
ഓൾ-ഇലക്‌ട്രിക് പിക്ക്-അപ്പ് ട്രക്ക് 66.9kWh ബാറ്ററി പായ്ക്ക് ലഭിക്കും. ഇതിന് പരമാവധി 174bhp കരുത്തും 130kmph പരമാവധി വേഗതയും ലഭിക്കും . അതേസമയം ഇന്ത്യയിൽ ചെറിയ സംഖ്യയിൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ടൊയോട്ട ഹിലക്‌സ്. നിലവിൽ ഇവിടെ സാവധാനത്തിലുള്ളതും എന്നാൽ ക്രമേണ വളരുന്നതുമായ മോഡലാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed