ആടുജീവിതം സിനിമയെ കുറിച്ച് നടൻ മണികണ്ഠൻ ആർ ആചാരി സിനിമ കണ്ട് എഴുതിയ ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മണികണ്ഠന്റെ കുറിപ്പ്
വർഷങ്ങൾക്കു മുമ്പ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കുമ്പോൾ തനിക്ക് തന്ന ജീവിതത്തെയും സൗകര്യങ്ങളെയും കുറിച്ച് ദൈവത്തോട് നന്ദി പറഞ്ഞതാണ് ഓരോ താളുകളും വായിച്ച് അവസാനിപ്പിച്ചത്. ഇന്ന് ബ്ലെസി സാർ ഒരുക്കിയ ആടുജീവിതം കാണുമ്പോൾ അതേ തീവ്രതയോടെയും അതേ നന്ദിയോടെയും ആണ് ഓരോ സീനുകളും കണ്ടുതീർത്തത്. നജീബായി ജീവിച്ച പൃഥ്വിരാജിന്റെ സമർപ്പണത്തിനു മുന്നിൽ വാക്കുകളില്ല, ഒപ്പം ഹക്കീമായി പകർന്നാടിയ നകുലിനും ഒരു വലിയ കയ്യടി. 16 വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ആടുജീവിതം എന്നതും സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണുകളെ ഈറനണിയിക്കുന്നു. നജീബിന്റെ അതിജീവനത്തിന്റെ യാത്ര മലയാള സിനിമയുടെത് കൂടിയാണ്, പ്രതീക്ഷയുടെ പ്രത്യാശയുടെ പുതിയ പച്ചപ്പുകൾ കാണിച്ചു തരുന്ന യാത്ര. അഭിനന്ദനങ്ങൾ.

വർഷങ്ങൾക്കു മുമ്പ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കുമ്പോൾ തനിക്ക് തന്ന ജീവിതത്തെയും സൗകര്യങ്ങളെയും കുറിച്ച്…
Posted by Manikanda Rajan on Friday, March 29, 2024

By admin

Leave a Reply

Your email address will not be published. Required fields are marked *