പത്തനംതിട്ട: ജില്ലയിലെ കുളനട തുമ്പമണ്‍ നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക അനുജയുടെ മരണത്തില്‍ പ്രതികരണവുമായി റിട്ട എസ്.പി. ജോര്‍ജ് ജോസഫ്. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”രഹസ്യ ബന്ധങ്ങള്‍ക്ക് ഇപ്പോള്‍ ലൈസെന്‍സുണ്ടല്ലോ? ആര്‍ക്കും ആരുടെ കൂടെയും പോകാല്ലോ. ആ ഭര്‍ത്താവിനും കുട്ടിക്കും ആരുമില്ലാതായി. അനുജയെ കൊന്നതാണ് ഹാഷിം. വിവാഹം കഴിഞ്ഞവര്‍ കുടുംബഭദ്രതയുള്ളവര്‍ ആയിരിക്കണം.
ഹാഷിം ആയിട്ടുള്ള ബന്ധം അനുജയ്ക്കുണ്ടായത് എങ്ങനെയെന്ന് ആര്‍ക്കും അറിയില്ല. ഇടിച്ച കാറില്‍ കുറെ മദ്യക്കുപ്പിയുണ്ടായിരുന്നു. ആ കുട്ടി ഇടയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. അയാള്‍ അവരെ കൊന്നതാണ്…”