ആലപ്പുഴ: ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോണ്ഗ്രസ് പാർട്ടിയെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോണ്ഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ 1769കോടി രൂപ അടയ്ക്കണമെന്ന് കാണിച് ഇഡി പുതിയ നോട്ടീസ് നൽകി, നാല് വർഷത്തെ ഇൻകം ടാക്‌സ് തുകയും അതിന്റെ പലിശയും ചേർത്താണ് ഈ തുക അടയ്ക്കാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. 
കോണ്ഗ്രസിനോട് ഭീമമായ തുക പിഴയൊടുക്കാൻ പറയുമ്പോഴും ബിജെപിയും കണക്കുകൾ സമർപ്പിച്ചിട്ടില്ല  അവർക്ക് ഇതൊന്നും ബാധകം ആവുകയും ചെയ്യുന്നില്ലെന്ന് കെസി വേണുഗോപാൽ ആരോപിച്ചു. ജനാതിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇത്തരം നടപടികൾ മോദിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയെ സാമ്പത്തികമായി തകർക്കുന്നതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് സമീപനമാണ് ബിജെപി ലക്ഷ്യമിടുന്നത് ഈ ജനാധിപത്യ വിരുദ്ധ നടപടിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 400സീറ്റുകൾ നേടുമെന്ന് പറഞ്ഞ ബിജെപി ഇപ്പോൾ പരാജയ ഭീതിയിൽ ആയത് കൊണ്ടാണ് ഇഡിയെ ഉപയോഗിച്ചുള്ള പ്രതികാര നടപടിയിലേക്ക് കടന്നത്. ഇതിനെ നിയമപരമായി നേരിടും, രാജ്യത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾ കോടതികൾ കാണുന്നുണ്ടെന്നും അനുകൂല വിധി ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ബിജെപിയുടെ ശ്രമത്തെ ഭയപ്പെടുന്നില്ലെന്നും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *