കണ്ണൂര്‍: പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂര്‍ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. കസ്റ്റഡിയിലെടുത്തയാളെ എ.സി.പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യുകയാണ്.
പയ്യാമ്പലത്തെ സി.പി.എം. നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച് വികൃതമാക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്. മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍. ഒ. ഭരതന് എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സി.പി.എം. നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്രമം അന്വേഷിക്കാനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പ്രദേശത്തെ മുഴുവന്‍ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംശയം തോന്നിയവര്‍ നിരീക്ഷണത്തിലാണ്. ഡോഗ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.