ആലപ്പുഴ: കഞ്ചാവ് കേസില്‍ പ്രതികള്‍ക്ക് നാലുവര്‍ഷം കഠിനതടവും 25,000രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തമിഴ്‌നാട് തേനി ഉത്തമപാളയം താലൂക്കില്‍ കമ്പം മുനിസിപ്പാലിറ്റിയില്‍ കുറങ്കുമായന്‍ സ്ട്രീറ്റില്‍ കാശിമായന്‍ (69), കമ്പം മുനിസിപ്പാലിറ്റി കോമ്പുറോഡ് അര്‍ജുനന്‍ (42) എന്നിവരാണ് പ്രതികള്‍. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.