ബെംഗളൂരു: വിരാട് കോഹ്ലിയും, ഗൗതം ഗംഭീറും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ക്രിക്കറ്റ് ലോകത്ത് പ്രശസ്തമാണ്. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ നടന്ന ആര്‍സിബി-എല്‍എസ്ജി പോരാട്ടത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ഗംഭീര്‍. ഇന്ന് ആര്‍സിബി കൊല്‍ക്കത്തയെ നേരിടുമ്പോള്‍ പഴയ കോഹ്ലി-ഗംഭീര്‍ ‘വഴക്കാ’ണ് ആരാധകരുടെ ഓര്‍മ്മയിലെത്തുന്നത്. ഇന്ന് ഇരുവരും എങ്ങനെ പരസ്പരം പെരുമാറുമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ആരാധകരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച്, ഒരു അപ്രതീക്ഷിത രംഗത്തിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അര്‍ധശതകം നേടിയ കോഹ്ലിയെ ഗംഭീര്‍ കെട്ടിപ്പിടിച്ച് പ്രശംസിക്കുന്നതായിരുന്നു ആ കാഴ്ച. ഇരുവരും സന്തോഷത്തോടെ പരസ്പരം സംസാരിക്കുന്നതും ആ വീഡിയോയില്‍ വ്യക്തമാണ്. ബദ്ധവൈരികളായ ഇരുവരുടെയും സ്‌നേഹപ്രകടനം ആരാധകരും ഏറ്റെടുത്തു. ഇന്നത്തെ ഏറ്റവും മനോഹരമായ കാഴ്ചയെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
You won’t see action todayVirat kohli & gautam gambhir
#RCBvsKKR #ViratKohli #GautamGambhir pic.twitter.com/IFZoEKMjeH
— 𝔸𝕪𝕒𝕒𝕟 (@Retired__hurt) March 29, 2024
അതേസമയം, മത്സരത്തില്‍ അര്‍ധശതകം നേടിയ കോഹ്ലിയുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. കോഹ്ലി പുറത്താകാതെ 59 പന്തില്‍ 83 റണ്‍സെടുത്തു.