ഇംഫാൽ: മണിപ്പുരിലെ സർക്കാർ ജീവനക്കാർക്ക് ഈസ്റ്റർ ദിനത്തിൽ അവധി നൽകി. ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്. ശനിയാഴ്ച  മാത്രം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. 
ഈസ്റ്റർ ദിനത്തെ അവധി റദ്ദാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 30-നും 31-നും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമാക്കി മണിപ്പുര്‍ സര്‍ക്കാര്‍. മണിപ്പുര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഞായര്‍, ശനി ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നായിരുന്നു വിശദീകരണം. ഇത് വലിയ വിവാദമായി. 

By admin

Leave a Reply

Your email address will not be published. Required fields are marked *