ബംഗളൂരു: കർണാടക ബിജെപി നേതാവ് ബിവി നായിക്കിന് പാർട്ടി ലോക്‌സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൻ്റെ അനുയായികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
നായിക്കിൻ്റെ അനുയായികളായ ശിവകുമാറും ശിവമൂർത്തിയും റോഡിൽ പെട്രോൾ ഒഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർക്കൊപ്പം പ്രതിഷേധിച്ച മറ്റൊരു അനുഭാവി ഇവരിൽ നിന്ന് പെട്രോൾ കാൻ തട്ടിപ്പറിച്ചു.
ബിവി നായിക്കിൻ്റെ അനുയായികൾ പ്രധാന റോഡിൽ ടയറുകൾ കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു. 2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന നായിക് ബിജെപി സ്ഥാനാർഥി രാജാ അമരേശ്വര നായിക്കിനോട് പരാജയപ്പെട്ടു. 1,17,716 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് പരാജയപ്പെട്ടത്.
ബിവി നായിക് പിന്നീട് ബിജെപിയിൽ ചേരുകയും 2023 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മാൻവിയിൽ നിന്ന് മത്സരിക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥി ഹമ്പയ്യ നായിക്കിനോട് 7,719 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അന്നും പരാജയപ്പെട്ടു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ റായ്ച്ചൂർ ലോക്‌സഭാ സീറ്റിൽ നിന്ന് ബി.വി. നായിക് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ രാജാ അമരേശ്വര നായിക്കിനെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഇതാണ് ബിവി നായിക്കിൻ്റെ അനുയായികൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *