തിരുവനന്തപുരം : വർക്കല പാപനാശത്ത് തിരയിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പാപനാശത്ത് കുളിക്കാൻ ഇറങ്ങിയ അഖിലിനെ തിരയിൽ പെട്ട് കാണാതാവുകയായിരുന്നു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് അഖിൽ.കോസ്റ്റൽ പോലീസ് ബോട്ട് ഉപയോഗിച്ച് ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു.
രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു. ആലിയിറക്കം , പാപനാശം തീരപ്രദേശങ്ങൾ, മാന്തറ , തിരുവമ്പാടി ബീച്ച് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് തിരച്ചിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.