ബംഗളൂരു: തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ട്. അധികം വൈകാതെ ഇരുവരും വിവാഹ വിവരം പുറത്തു വിട്ടേക്കും. ബോയ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിദ്ധാർഥ് സിനിമയിൽ സജീവമാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അദിതിയും മലയാളികൾക്ക് സുപരിചിതയാണ്. രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. പല തവണ ഇരുവരും ഗോസിപ്പുകളിൽ ഇടം പിടിച്ചിരുന്നുവെങ്കിലും രണ്ടു പേരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ബുധനാഴ്ച തെലങ്കാനയിലെ ശ്രീരംഗപുരത്തുള്ള രംഗനായക സ്വാമി ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായെന്നാണ് റിപ്പോർട്ടുകൾ. 2021 […]