ന്യൂയോർക്ക്: ബാൾട്ടിമോർ പാലത്തിൽ ചരക്കുകപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇവർക്കായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡ് അവസാനിപ്പിച്ചു.
പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച ദാലി എന്ന കപ്പൽ കഴിഞ്ഞ ദിവസമാണ് പാലത്തിലിടിച്ചത്.
തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും സുരക്ഷിതരാണെന്നും കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചു.