പൊന്നാനി:    ബദർ അനുസ്മരണ സംഗമം ഫലസ്തീനിലെ പൊരുതുന്നവരോടുള്ള  ഐക്യദാർഢ്യമായി.   മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ  ഇസ്ലാമിന്റെ ശത്രുക്കളുമായി  ഏറ്റുമുട്ടിയ ആദ്യത്തെ യുദ്ധമായ ബദ്ർ  അരങ്ങേറിയത്  റംസാൻ മാസത്തിലായിരുന്നു.   പ്രസ്തുത ചരിത്ര സംഭവത്തിന്റെ അനുസ്മരണം  ഫലസ്തീനികൾക്കുള്ള  പിന്തുണാ പ്രഖ്യാപനമായത്  കാലിക പ്രസക്തി നേടി.   
മസ്ജിദ് മുസമ്മിൽ ഇജാബയിൽ നടന്ന ബദർ അനുസ്മരണ സംഗമമാണ്  ഇസ്രായേൽ  കൊന്നൊടുക്കുന്ന ഫലസ്തീൻ മക്കൾക്ക് വേണ്ടിയുള്ള  പ്രാർത്ഥനയും പിന്തുണയുമായത്.   ഗസ്സയിൽ നിന്ന് ഇസ്രായേൽ സേന പൂർണ്ണമായും പിന്മാറുക, പിഞ്ചുകുട്ടികളേയും സ്ത്രീകളേയും വയോ വൃദ്ധന്മാരെയും  പൈശാചികമായി ബോംബിട്ട് കൊല്ലുന്നത് അവസാനിപ്പിക്കുക, യു. എൻ . പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വാതന്ത്യ ഫലസ്തീൻ  സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ  ബദ്ർ അനുസ്മരണ സമ്മേളനം  ഉന്നയിച്ചു.  
സംഗമത്തിന് നേതൃത്വം നൽകിയ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ഫലസ്തീൻ ജനതക്കും ലോക സമാധാനത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.    അസ്ഹാബുൽ ബദർ റാത്തീബ്  സംഗമത്തിലെ ആവേശമായി.     പരിസരങ്ങളിൽ നിന്നുള്ളവർ  പള്ളിയും പരിസരവും ജനനിബിഢമാക്കി.
ഇസ്മാഈൽ അൻവരി, കെ.ഫസൽ റഹ്മാൻ മുസ്ലിയാർ, റഫീഖ് സഅദി, ഹാഫിള് അനസ് ആദനി ചുങ്കത്തറ, പാറ അബ്ദുൽ ഖാദർ മൗലവി,ഇൽയാസ് മുസ്ലിയാർ, ഉസ്മാൻ മൗലവി, അസൈനാർ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *