തൃശൂര്‍: തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും അഖില കേരള എഴുത്തച്ഛന്‍ സമാജം മുന്‍ അധ്യക്ഷനുമായ അഡ്വ. എംഎ കൃഷ്ണനുണ്ണി, കെപിസിസി വിചാര്‍ വിഭാഗ് ഭാരവാഹിയും കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയുമായ സിഎന്‍, സജി, ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കെജി അരവിന്ദാക്ഷന്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൊസൈറ്റി ജില്ലാ ജോയിന്റ് സെക്രട്ടറിയും എഴുത്തഛന്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വിഎ രവീന്ദ്രന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
 ബിജെപി ജില്ലാ കാര്യാലയമായ നമോ ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും കേരള പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ. അനീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ. ബി.ഗോപാലകൃഷ്ണന്‍, സി.സദാനന്ദന്‍ മാസ്റ്റര്‍, മേഖലാ പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി അഡ്വ.രവികുമാര്‍ ഉപ്പത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ ജസ്റ്റിന്‍ ജേക്കബ്, അഡ്വ.കെ.ആര്‍.ഹരി, സംസ്ഥാന സമിതിയംഗം ഉല്ലാസ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed