വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ് സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടൽ. ഏപ്രിൽ 8നാണ് 2024ലെ സമ്പൂർണ സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കുമിടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതോടെ പകൽ രാത്രിയാണെന്ന് തോന്നും.
ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ കഴിയുക. അതായത് പകൽ സന്ധ്യയായെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല ആ പകലിൽ നക്ഷത്രങ്ങൾ കാണാൻ കഴിഞ്ഞേക്കാം. 
ഏപ്രിൽ 8ന് നടക്കാൻ പോകുന്ന സൂര്യഗ്രഹണം 7.5 മിനിറ്റ് വരെ നീണ്ടുനിൽക്കും അത് എന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. അതായത് അപൂർവമായ നീണ്ട കാലയളവാണിത്. പസഫിക് സമുദ്രത്തിന് മുകളിൽ 2150 ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതായത് 126 വർഷം കാത്തിരിക്കണം.
ഏകദേശം 32 മില്യണ്‍ ആളുകൾക്ക് സൂര്യന്‍റെ കൊറോണ വലയം കാണാൻ കഴിയും. സൂര്യനെ നേരിട്ടു നോക്കരുതെന്നും പ്രത്യേക സോളാർ വ്യൂവിംഗ് ഗ്ലാസുകൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം. മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തവണ സമ്പൂർണ സൂര്യഗ്രഹണം കാണാൻ കഴിയുക.

By admin

Leave a Reply

Your email address will not be published. Required fields are marked *