സ്ത്രീകളിൽ കണ്ട് വരുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അണ്ഡാശയ അർബുദം. സ്ത്രീകളിൽ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് അണ്ഡാശയ ക്യാൻസറെന്ന് ഗവേഷകർ പറയുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഓരോ ആളുകളിലും വ്യത്യസ്തമാണ്.
പ്രായം, ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങൾ നിരവധിയുണ്ട്. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ. അണ്ഡാശയ കോശത്തിൽ നിന്നാണ് അണ്ഡാശയ അർബുദം ഉണ്ടാകുന്നത്.
വയറിൻ്റെ താഴത്തെ ഭാഗത്ത് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങൾ ഹോർമോണുകളുടെ സ്രവത്തിനും പ്രത്യുൽപാദനത്തിന് അത്യാവശ്യമായ അണ്ഡാശയത്തിൻ്റെ (മുട്ട) ഉൽപാദനത്തിനും പ്രവർത്തിക്കുന്നു. അണ്ഡാശയ അർബുദത്തിൽ പലരും തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നു. ഇത് രോഗം കൂടുതൽ ഗുരുതരമാക്കമെന്നും വിദഗ്ധർ പറയുന്നു.
വയറ്റിലെ ഉരുണ്ട് കയറ്റവും വയർവീർത്തിരിക്കലുമൊന്നും അണ്ഡാശയ അർബുദത്തിൻറെ ലക്ഷണമായി പലരും തിരിച്ചറിയാറില്ല. അണ്ഡാശയ അർബുദം വയറിൽ അസ്വസ്ഥകൾക്കും വീർപ്പുമുട്ടലിന് ഇടയാക്കും. ഇവ സാധാരണയായി വിശപ്പ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വയറിളക്കം, മലബന്ധം എന്നിവ പോലുള്ള മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങളാണ് മറ്റ് ലക്ഷണങ്ങളെന്ന് പറയുന്നത്.
പെൽവിക് അല്ലെങ്കിൽ വയറുവേദനയാണ് മറ്റൊരു ലക്ഷണം. മലബന്ധം, അതിസാരം എന്നിവ ദഹനപ്രശ്നമായി തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളവയാണ്. എന്നാൽ സ്ത്രീകളിൽ ഇത്തരം ലക്ഷണങ്ങൾ അണ്ഡായശ അർബുദത്തിൻറെ സൂചനയാകാം.പെട്ടെന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും അണ്ഡായശ അർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്.അസാധാരണമായ യോനിയിൽ രക്തസ്രാവം ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം.