തിരുവനന്തപുരം: വിദ്യാർത്ഥികൾ അറിവിനൊപ്പം നൈപുണ്യവും വളർത്തിയെടുക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ധനുവച്ചപുരം വി.ടി.എം എൻഎസ്എസ് കോളേജിലെ ‘കോളേജ് ദിനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിദ്യാർത്ഥികൾക്കും നൈപുണ്യ വികസനം സാധ്യമാക്കുന്ന ടെക്നോളജി ലാബുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2014 വരെ രാജ്യത്ത് ഭൂരിഭാഗവും മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച മൊബൈൽ ഫോണുകൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നു. ഐ.ടി രംഗത്തെ 10 വർഷമായി നടന്ന മുന്നേറ്റമാണ് ഇതു സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്ന ഓഫീസ് സൂപ്രണ്ട് രഘുവിന് രാജീവ് ചന്ദ്രശേഖർ ഉപഹാരം നൽകി. കോളേജ് പ്രിൻസിപ്പൽ ആനന്ദകുമാർ, യൂണിയൻ അഡ്വൈസർ ഡോ. ശ്രീജ ശങ്കർ, മാഗസിൻ കൺവീനർ ഡോ. സിഗ്മ, യൂണിയൻ ചെയർപേഴ്സൺ മീന. പി, യൂണിയൻ ചെയർപേഴ്സൺ ജി.എസ്. ശബരീശൻ തുടങ്ങിയവർ പങ്കെടുത്തു.
News
കേരളം
ജില്ലാ വാര്‍ത്തകള്‍
തിരുവനന്തപുരം
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
ലോക്സഭാ ഇലക്ഷന് 2024
വാര്‍ത്ത