മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിൻ്റെ സാധുത പരിശോധിക്കാൻ ക്യാമറകൾ വാഹന ലൈസൻസ് പ്ലേറ്റുകൾ സ്കാൻ ചെയ്യും. ഈ വിഷയത്തിൽ ഡിജിറ്റൽ സൊല്യൂഷൻ നടപ്പാക്കാനാണ് ഡൽഹി സർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഡൽഹി ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ടെൻഡർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഡിജിറ്റൽ പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ലേലക്കാരെ ക്ഷണിക്കുകയും ചെയ്‍തു. 
സംസ്ഥാനത്തെ വാഹന മലിനീകരണം തടയാൻ, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്  ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധിക്കാൻ ഡൽഹി സർക്കാർ നീക്കം നടത്തുകയാണ്. ഇതിനായിട്ടാണ് പെട്രോൾ പമ്പുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. അങ്ങനെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിലൂടെ തിരിച്ചറിയാനാകും. ഏകദേശം ആറ് കോടി രൂപയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് ചെലവ് എന്ന് പറയപ്പെടുന്നു.
ഒരു വാഹനം പെട്രോൾ പമ്പിൽ എത്തിയാലുടൻ, സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറ ലൈസൻസ് പ്ലേറ്റ് സ്കാൻ ചെയ്യുകയും വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പറിൽ നിന്ന് പ്രസ്തുത വാഹനത്തിൻ്റെ മലിനീകരണ തോത് സിസ്റ്റം ഉടൻ കണ്ടെത്തുകയും ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. സർട്ടിഫിക്കറ്റ് സാധുതയുള്ളതാണെങ്കിലും അല്ലെങ്കിലും സിസ്റ്റം ഇത് കണ്ടെത്തും. തുടർന്ന് ഇ ചലാൻ പരിവാഹനിലേക്ക് വിവരം അപ്ലോഡ് ചെയ്യും.
ഡിടിഐഡിസി തയ്യാറാക്കിയ രേഖകൾ അനുസരിച്ച്, ഡാറ്റാബേസിനൊപ്പം വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ വിശദാംശങ്ങൾ ക്രോസ് ചെക്ക് ചെയ്ത് സിസ്റ്റം പിയുസിയുടെ സാധുത പരിശോധിക്കും.  പെട്രോൾ പമ്പിൽ ക്യാമറയില്ലാത്ത സാഹചര്യത്തിൽ സർക്കാർ തിരഞ്ഞെടുത്ത സ്ഥാപനം സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം. ക്യാമറകൾ നവീകരിക്കേണ്ടതുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം കമ്പനിക്കായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *