തിരുവനന്തപുരം: വിവാദമായ നിരവധി കേസുകൾ പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും. ലോകായുക്തയായി അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയാണു വിരമിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബഹുമാനാർഥം ഒരു ഫുൾ കോർട്ട് റഫറൻസ് ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ നടത്തും. കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റിസ് സിറിയക് ജോസഫ് സുപ്രീം കോടതി, കേരള, ഡൽഹി ഹൈകോടതികളിൽ ജഡ്ജിയായും ഉത്തരാഖണ്ഡ്, കർണാടക ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനുശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായിരുന്നു. 2019ലാണ് […]