ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനഞ്ചാം നൂറ്റാണ്ടില്‍ നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങള്‍ ഫലിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശവാദം. കലഹങ്ങളും കലാപങ്ങളും മരണങ്ങളും മാരക രോഗങ്ങളും രാജകുടുംബത്തെ ബാധിക്കുമെന്നായിരുന്നു പ്രവചനം.
ചാള്‍സ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിനും കാന്‍സര്‍ സ്ഥീരികരിച്ചതോടെയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഫ്രഞ്ച് പ്രവാചകന് എഴുതി വച്ചത് സത്യമാകുന്നു എന്ന വിലയിരുത്തലിലേക്ക് നോട്രഡാമസിനെ പിന്തുടരുന്നവര് എത്തിച്ചേരുന്നത്.
2024 എന്ന വര്‍ഷം രാജകുടുംബത്തിന് മോശം കാലമായിരിക്കുമെന്നാണ് നോട്രഡാമസ് പണ്ടേ എഴുതിവച്ചിട്ടുള്ളത്: ഒരു രാജാവ് പദവിയൊഴിയേണ്ട സാഹചര്യമുണ്ടാകുമെന്നും പകരം രാജകീയ പരിവേഷമൊന്നുമില്ലാതിരുന്ന ഒരാള്‍ പുതിയ രാജാവാകുമെന്നും കൂടി ഇതില്‍ പറയുന്നുണ്ട്. രോഗം മൂലമുള്ള അവശതകള്‍ കാരണം ചാള്‍സ് രാജാവ് സ്ഥാനമൊഴിയുമെന്നും രാജപദവികളെല്ലാം ഉപേക്ഷിച്ച് കൊട്ടാരം വിട്ട ഇളയമകന് ഹാരി ബ്രിട്ടന്റെ പുതിയ രാജാവാകുമെന്നുമാണ് ആളുകള്‍ ഇതിനു നല്കുന്ന വ്യാഖ്യാനം.
ബ്രിട്ടിഷ് സിംഹാസന അവകാശികളില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനം മാത്രമാണ് ഹാരിക്കുണ്ടായിരുന്നത്. രാജപദവികള്‍ ഉപേക്ഷിച്ചതിനാല്‍ ഈ സ്ഥാനത്തിനു പോലും നിലവില്‍ അര്‍ഹനുമല്ല.
ഇനി ആകണമെങ്കില്‍ അടുത്ത കിരീടാവകാശിയായ വില്യം രാജകുമാരനെയും അദ്ദേഹത്തിന്റെ മക്കളെയും അടക്കം മറികടക്കണം.
ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബ്രസീലുകാരന് അതോസ് സലൊമെയും കെയ്റ്റിന്റെ രോഗം സംബന്ധിച്ചു മുന്‍പേ പ്രവചനം നടത്തിയിരുന്നു.
എല്ലുകളുടെയും കാല്‍മുട്ടിന്റെയും കാലുകളുടെയും അനാരോഗ്യം കെയ്റ്റിനെ അലട്ടുമെന്നും അതിനെക്കാളുപരി രാജകുടുംബാംഗമെന്ന പദവിയില്‍ അവരെക്കാത്തിരിക്കുന്നതു വലിയ വെല്ലുവിളികളാണെന്നുമാണു സലൊമെ പ്രവചിച്ചിട്ടുള്ളത്.