പൂനെ: ഫുഡ് ബ്ലോഗർ നടാഷ ദിദീ (50) അന്തരിച്ചു. ദ ഗട്ട്ലെസ് ഫുഡി എന്നറിയപ്പെട്ടിരുന്ന നടാഷയുടെ മരണവിവരം  ഭര്‍ത്താവാണ് സാമൂഹികമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്.
നടാഷയുടെ ഇൻസ്റ്റഗ്രാം പേജിനു നിരവധി ഫോളോവേഴ്സുണ്ടായിരുന്നു. അവരുടെ പാചകകുറിപ്പുകളും വീഡിയോകളും വളരെ വേഗത്തില്‍ ജനശ്രദ്ധ നേടിയിരുന്നു.
നടാഷയുടെ മരണകാരണം അറിവായിട്ടില്ല. എന്നാൽ പല അഭിമുഖങ്ങളിലും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു നടാഷ വ്യക്തമാക്കിയിരുന്നു.
വയറ്റില്‍ മുഴകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ ആമാശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. അവരുടെ ദ ഗട്ട്ലെസ് ഫുഡി എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടര്‍ന്നും നിലനിര്‍ത്തുമെന്നും ഭര്‍ത്താവ് കുറിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *