ഡല്‍ഹി: ജയിലില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം ദിവസവും മന്ത്രിസഭയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കി അരവിന്ദ് കെജ്‌രിവാള്‍. ആരോഗ്യ മന്ത്രാലയത്തിനാണ് കെജ്‌രിവാളിന്റെ നിര്‍ദേശം ലഭിച്ചത്. പിന്നാലെ ആരോഗ്യമന്ത്രി സൗരഭ് ഭരദ്വജ് വാര്‍ത്താസമ്മേളനം വിളിച്ചു. ആശുപത്രികളില്‍ സൗജന്യമായി മരുന്ന് വിതരണം തുടങ്ങാനാണ് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം ജല വകുപ്പ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കിയിരുന്നു. ജല വിതരണ പ്രതിസന്ധി, മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഇതില്‍ ഇ ഡി അന്വേഷണം ആരംഭിച്ച സാഹചര്യം നിലനില്‍ക്കെയാണ് രണ്ടാമത്തെ ദിവസവും നിര്‍ദേശം ലഭിച്ചതായി ആപ്പ് നേതാക്കള്‍ അവകാശപ്പെടുന്നത്.
കസ്റ്റഡിയില്‍ ഇരുന്ന് കെജ്‌രിവാള്‍ എങ്ങനെ സര്‍ക്കാരിന് നിര്‍ദേശം നല്‍കി എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇ ഡി അതിഷിയെ ചോദ്യം ചെയ്‌തേക്കും.
അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ സാധിക്കുന്ന പശ്ചാത്തല സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം പുറത്ത് വന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *