റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ റോദ ഏരിയ ഗുർണാഥ യൂണിറ്റ് അംഗമായിരുന്ന, തിരുവനന്തപുരം കണിയാപുരം സ്വദേശി ഷജീർ മുഹമ്മദ്‌ ബഷീറിന് ചികിത്സാ സഹായം കൈമാറി. 
കഴിഞ്ഞ എട്ട് വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷജീർ അസുഖ ബാധിതനായതിനെ തുടർന്ന് തുടർ ചികിത്സാർത്ഥം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 
ഷജീറിന്റെ ചികിത്സക്കായി  സഹപ്രവർത്തകരായ ഗുർണാഥാ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കേളി റോദ ഏരിയാ  അംഗങ്ങളും, കേളി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിലും സമാഹരിച്ച തുകയുമാണ് കൈമാറിയത്. 
കണിയാപുരത്തെ ഷജീറിന്റെ വസതിയിൽ ചേർന്ന ചടങ്ങിൽ കേളി രക്ഷാധികാരി അംഗമായിരുന്ന സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. മംഗലപുരം സിപിഐഎം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഫണ്ട് കൈമാറി.
മംഗലപുരം ലോക്കൽ സെക്രട്ടറി  കെ.സോമൻ, പ്രവാസിസംഘം തിരുവനന്തപുരം ജില്ല സെക്രട്ടറി  ബിഎൽ അനിൽകുമാർ എന്നിവർ സംസാരിച്ചു.  അനിൽകുമാർ കേശവപുരം സ്വാഗതവും, പ്രവാസിസംഘം മംഗലപുരം ഏരിയ പ്രസിഡന്റ്‌  അഡോൾഫ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *