തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ 44-ാം സംസ്ഥാന സമ്മേളനം 2024 മാർച്ച് 26,27 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുകയാണ്.  മാർച്ച് 26 വൈകിട്ട് 5 മണിക്ക് ആനത്തലവട്ടം ആനന്ദൻ നഗറിൽ (ഗാന്ധി പാർക്ക്) “ട്രാൻസ്പോർട്ട് പെൻഷൻ – പ്രശ്നവും പരിഹാരവും” എന്ന വിഷത്തിൽ നടക്കുന്ന സെമിനാർ ഐ. എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ശ്രീ. ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
 സമ്മേളനം മാർച്ച് 27 രാവിലെ 9 മണിക്ക് കാട്ടാക്കട കെ. ജോൺ നഗറിൽ (ആർ.കെ.എൻ. ഹാൾ) മുൻ നിയമസഭാ സ്പീക്കർ ശ്രീ.എം. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നതാണ്.  കെ. പി. ശങ്കരദാസ്, കെ.എസ്.സുനിൽകുമാർ, തകിടി കൃഷ്ണൻ നായർ, തമ്പാനൂർ രവി, കെ. സദാശിവൻ നായർ, അമരവിള രാമകൃഷ്ണൻ നായർ, ഹനീഫാ റാവുത്തർ, ഹണി ബാലചന്ദ്രൻ, എസ്. അജയകുമാർ, എം.ജി രാഹുൽ തുടങ്ങിയ വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾ രണ്ടു പരിപാടികളിലും പങ്കെടുക്കുന്നതുമാണ്. 
ഓർഗനൈസേഷൻ സെക്രട്ടറി ജോസഫ് ഓടയ്ക്കാലി രചിച്ച കഥാസമാഹാരം “പതിന്നാലാം സ്ഥലം” എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടക്കുന്നതാണ്. കെ. എസ്. ആർ. ടി. സി. പെൻഷൻകാർ നടത്തിയ വിവിധങ്ങളായ നിരവധി പ്രക്ഷോഭ സമരങ്ങളുടെ ഫലമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എത്തി ച്ചേർന്ന കരാർപ്രകാരം സഹകരണസംഘങ്ങൾ മുഖേന പെൻഷൻ ലഭിച്ചു വരുന്നുണ്ട്. 
പക്ഷേ മറ്റു പെൻഷൻ കാരേക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമാണ് ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് ലഭിക്കുന്നത്. പെൻഷനിൽ യാതൊരു വർദ്ധനവുമില്ലാതെ ക്ഷാമാശ്വാസമില്ലാതെ ഈ വിലവർദ്ധന വിന്റേയും മാഹാമാരിയു ടേയും കാലത്ത് കഴിഞ്ഞ 13 വർഷമായി പെൻഷൻകാർ കഷ്ടപ്പെടുകയാണ്.
 ഉത്സവബത്ത പോലും കഴിഞ്ഞ 5 വർഷമായി ലഭിക്കുന്നില്ല. 
വെറും 1350 രൂപ മാത്രം പെൻഷൻ വാങ്ങുന്ന എക്സ്ഗ്രേഷ്യാ പെൻഷൻകാരടക്കമുളളവരെ സർക്കാരോ മാനേജ്മെന്റോ കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വപരമല്ല, ഭരണഘടനാ വിരുദ്ധവുമാണ്.
 സർക്കാരിൽ രണ്ടു പരിഷ്കരണങ്ങളിലായി എക്സ് ഗ്രേഷ്യാക്കാർക്ക് കുടുംബപെൻഷനും വർദ്ധനവും നൽകിയിട്ടുള്ളതാണ്.
ട്രാൻസ്പോർട്ട് കോർപ്പറേഷൻ രൂപീകൃതമായ കാലം മുതൽ തൊഴിലാളി സംഘടനകളും മാനേജ്മെന്റുമായി സർക്കാരിന്റെ അനുമതിയോടെ എത്തിച്ചേരുന്ന കരാർ പ്രകാരമാണ് ജീവനക്കാരുടെ ശമ്പളവും ഒപ്പം പെൻഷനും പരിഷ്കരിച്ച് നടപ്പാക്കി വരുന്നത്. ജീവനക്കാരുടെ സംഘടനകളും കെ. എസ്. ആർ. ടി. സി. മാനേജ്മെന്റും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനു വേണ്ടി നടത്തിയ ചർച്ചകളിൽ പെൻഷൻ സംബന്ധമായ പ്രശ്നങ്ങളും ചർച്ച ചെയ്യുകയും ധാരണയിലെത്തുകയും ചെയ്തിട്ടുളളതാണ്.
 എന്നാൽ പെൻഷൻകാരെ ഒഴിവാക്കിക്കൊണ്ട് ശമ്പള പരിഷ്കരണം മാത്രം നടപ്പാക്കിയിട്ട് രണ്ടു വർഷം പിന്നിടുന്നു.
 പെൻഷൻ പരിഷ്കരണം മാറ്റിവെക്കുന്ന ഈ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല, ഉടൻ നടപ്പാക്കാൻ അനുമതി നൽകേണ്ടതാണ്.
പെൻഷൻ സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും ഒന്നാം തിയതി വിതരണം ചെയ്യുക, ശമ്പള പരിഷ്കര ണത്തിന്റെ അതേ മാനദണ്ഡത്തിൽ പെൻഷൻ പരിഷ്കരണവും നടപ്പാക്കുക, വെട്ടിക്കുറച്ച 3% ക്ഷാമാശ്വാസം കൂടി ശ്ശിക സഹിതം നൽകുക, കഴിഞ്ഞ 5 വർഷക്കാലങ്ങളിലെ ഓണം ഉത്സവബത്ത കുടിശ്ശിക സഹിതം വിതരണം ചെയ്യുക,  2022 ൽ പെൻഷനായവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പ്രക്ഷോഭപരിപാടികൾ തുടരും എന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത് പ്രസിഡൻ്റ് പി.മുരളീധരൻ നായർ, ജനറൽ സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് അഷറഫ് എന്നിവർ വ്യക്തമാക്കി.
എ. കെ. ശ്രീകുമാർ (ട്രഷറർ), വഞ്ചിയൂർ ഗോപാലകൃഷ്ണൻ നായർ (വൈസ് പ്രസിഡൻ്റ്) എം. നടരാജൻ ആശാരി, കെ. സതീശൻ, കെ.കൃഷ്ണൻ, ഏ .രാജശേഖരൻ നായർഎന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *