പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ് കത്തി നശിച്ച നിലയില്‍ കണ്ടെത്തി. ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പ്രചാരണ ബോര്‍ഡാണ് കത്തിച്ചത്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല.
വടക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡ് ഇന്ന് രാവിലെയാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പോലീസിന് പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.