കൊച്ചി: സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. നിറത്തിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കറുത്ത നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട തന്‍ഹ ഫാത്തിമ എന്ന പെണ്‍കുട്ടി നായികയായ ‘കുരുവിപാപ്പ’ എന്ന സിനിമ കാണാനെത്തിയതായിരുന്നു ആര്‍.എല്‍.വി. രാമകൃഷ്ണന്‍.
സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോള്‍ ഒഴിവായത് അതേദിവസം മറ്റൊന്ന് ഏറ്റുപോയതുകൊണ്ടാണ്. അദ്ദേഹവുമായുള്ള ഫോണ്‍സംഭാഷണം ഒരു റിപ്പോര്‍ട്ടറുടെ ഫോണില്‍നിന്നായിരുന്നു. സുരേഷ് ഗോപിയെ വിളിച്ചുതന്ന റിപ്പോര്‍ട്ടര്‍ തന്നെയാണ് ലൗഡ് സ്പീക്കറിലിട്ടത്.
കുറെക്കാലത്തിനു ശേഷമാണ് ഒരു സിനിമാനടനുമായി സംസാരിക്കുന്നത്. എല്ലാ പാര്‍ട്ടികളും പിന്തുണച്ചിട്ടുണ്ട്. വിക്ടോറിയ കോളേജില്‍ പോയത് കെ.എസ്.യു.വിന്റെ ക്ഷണമനുസരിച്ചാണ്. ബി.ജെ.പി.യും കൂടെ നിന്നിട്ടുനെണ്ടന്നും രാമകൃഷ്ണന്‍ പറഞ്ഞു.