കുവൈത്ത് സിറ്റി: വിസിറ്റ് വിസ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കുവൈത്ത് ശക്തമായ നടപടി സ്വീകരിക്കും.  ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ സലേം അൽ നവാഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അനുവദിച്ചിരിക്കുന്ന ഒരു മാസത്തെ കാലയളവ് ലംഘിക്കുന്നവര്‍ക്ക് തുടക്കത്തില്‍ ഒരാഴ്ചത്തെ ഗ്രേസ് പിരീഡ് കൂടി നല്‍കും. എന്നാല്‍ ഈ കാലയളവിന് ശേഷവും പിഴയടച്ച് അവര്‍ കുവൈത്തില്‍ നിന്ന് പോയില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും. സ്‌പോണ്‍സര്‍ക്കെതിരെയും നടപടി സ്വീകരിക്കും. നാടുകടത്തല്‍ അടക്കമുള്ള നടപടികളാകും നേരിടേണ്ടത്.
നേരത്തെ, മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ അനധികൃ താമസക്കാര്‍ പിഴ അടച്ച് അവരുടെ റെസിഡന്‍സ് നിയമാനുസൃതമാക്കാം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി റെസിഡന്‍സ് നിയമാനുസൃതമാക്കാന്‍ 652 പേര്‍ ഇതുവരെ അപേക്ഷ നല്‍കിയിട്ടുണ്ട്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *