ഹൈദരാബാദ്: മകന്റെ വിവാഹ ക്ഷണക്കത്തില്‍ മോദിക്ക് വോട്ടഭ്യര്‍ഥിച്ച് തെലങ്കാന സ്വദേശി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ താമസിക്കുന്ന നന്ദികാന്തി നർസിംലുവാണ് വിവാഹ ക്ഷണക്കത്തിലൂടെ മോദിക്ക് വോട്ട് തേടിയത്.
ഏപ്രില്‍ നാലിനാണ് മകന്റെ വിവാഹം.  അതിഥികള്‍ വിവാഹസമ്മാനം കൊണ്ടുവരരുതെന്നും, പകരം മോദിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും ക്ഷണക്കത്തില്‍ കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയോടുള്ള ബഹുമാനം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന്‌ കെട്ടിട നിർമ്മാണത്തിനുള്ള തടി സാമഗ്രികളുടെ വിതരണക്കാരനായ നർസിംലു പറഞ്ഞു.
വിവാഹ ക്ഷണക്കത്തിൽ വോട്ടഭ്യർഥന നടത്തുന്ന ആദ്യത്തെയാളല്ല നർസിംലു. 2019ലെ പൊതുതിരഞ്ഞെടുപ്പിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നും മോദിക്ക് വോട്ട് തേടി വിവാഹക്ഷണക്കത്തുകള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ ക്ഷണക്കത്ത് തയ്യാറാക്കിയ ഉത്തരാഖണ്ഡിലെ ഒരാള്‍ക്ക് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നല്‍കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *