കടയ്ക്കല്‍: ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പില്‍ എസ്‌കവേറ്റര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. 
പേഴുംമൂട് ജിന്‍ഷാദ് മന്‍സിലില്‍ ജിന്‍ഷാദ് (27), വേങ്കോട് വിഘ്‌നേഷ് ഭവനില്‍ വിഘ്‌നേഷ് (18), അയിരക്കുഴി അമല്‍ സദനത്തില്‍ അഖില്‍കൃഷ്ണ (20) എന്നിവരാണ് പിടിയിലായത്. സംഭവശേഷം ഒളിവില്‍പോയ വിഘ്‌നേഷിനെ കടയ്ക്കല്‍ നിന്നും ജിന്‍ഷാദ്, അഖില്‍കൃഷ്ണ എന്നിവരെ തെങ്കാശിയില്‍ നിന്നുമാണ് പിടികൂടിയത്. പങ്കാളിയായ അമല്‍കൃഷ്ണയെ പിടികൂടാനുണ്ട്. 
കഴിഞ്ഞ12ന് വൈകിട്ട് ആറിനായിരുന്നു സംഭവം. വെട്ടേറ്റ കോത്തല റഹ്മത്ത് മന്‍സിലില്‍ മുഹമ്മദ് റാഫിയുടെയും ജിന്‍ഷാദിന്റെയും എസ്‌കവേറ്റര്‍ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായി. ജിന്‍ഷാദ് മുഹമ്മദ് റാഫിയുടെ കഴുത്തിന് മുകളില്‍ വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഫിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിന്‍ഷാദ് വെട്ടാന്‍ ഉപയോഗിച്ച വാള്‍ കടയ്ക്കല്‍ ആലുംമുക്കിലെ പാലത്തിനടിയില്‍ നിന്നും അന്വേഷണസംഘം കണ്ടെത്തി. 
പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിതറ ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുധീഷ്, രശ്മി സി.പി.ഒമാരായ സനല്‍, ശ്യാം, ഫൈസല്‍, ഗിരീഷ്, വിശാഖ്, രൂപേഷ് എന്നിവാരണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *