ബഹ്റൈൻ: സമസ്ത ബഹ്റൈൻ ഇർഷാദുൽ മുസ്ലിമീൻ മദ്റസയിൽ വർഷങ്ങളായി റമളാനിൽ തുടക്കം മുതൽ അവസാനം വരെ അറുനൂറിലധികം സഹോദരങ്ങൾക്ക് ദിനംപ്രതി ഇഫ്താർ നൽകി ഈ വർഷവും ചരിത്രമാവുകയാണ്…..
മനാമയുടെ ഹൃദയഭാഗത്ത് ഗോൾഡ് സിറ്റിയുടെ മുകൾ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ മദ്റസ്സാ ഹാളിൽ പരിശുദ്ധ റമളാനിൽ ബഹ്റൈനിലെ മനാമ പരിസരത്തുള്ള ചെറുകിട കച്ചവടം നടത്തുന്നവർക്കും ചെറിയ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും മനാമയിൽ വന്ന് പോവുന്നവർകും ആശ്രയമായി ഒരു പതിറ്റാണ്ടിലേറെപുണ്യമായ ഇഫ്താർ വിരുന്നും അതോടൊപ്പം ബഹുമാനപ്പെട്ട സമസ്ത ബഹ്റൈൻ അദ്ധ്യക്ഷൻ ജനാബ് ഫക്രുദ്ദീൻ തങ്ങളുടെ നേതൃത്വത്തിൽ നൽകി വരുന്ന പുണ്യ പ്രാർത്ഥനയും സ്വലാത്തും നൽകി വരവേൽക്കുകയാണ് സമസ്ത ബഹ്റൈൻ ഇർഷാദുൽ മുസ്ലിമീൻ മദ്റസ്സ ഭരണസമിതി .

ഒരു ദിവസം അറുനൂറിലധികം  സഹോദരങ്ങൾക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തോടെ റമളാൻ മാസം അവസാനിക്കുമ്പോൾ ഇരുപതിനായിരത്തിലധികം സഹോദരങ്ങളാണ് ഇതിൽ പങ്ക്ചേരുന്നത്….
ബഹ്റൈനിലെ വിശാലമനസ്കരായ സ്ഥാപനങ്ങളും സഹോദരങ്ങളുടെയും വലിയ സഹായങ്ങൾ കൊണ്ടാണ് ഏറെ പുണ്യമുള്ള ഈ പ്രവർത്തനത്തിന് സമസ്തയുടെ ഭാരവാഹികൾക്ക് ഈ പ്രവർത്തനം സുഖകരമായി നടത്താൻ പ്രേരണ നൽകുന്നത്.

ദിനംപ്രതി അർഹതപ്പെട്ട സഹോദരങ്ങൾക്ക് ആശ്രയമായി ഇഫ്താർ ഒരുക്കി നമസ്ക്കാരവും കഴിഞ്ഞ് തിരിച്ച് പോവുന്ന സഹോദരങ്ങൾക്ക് സമസ്ത ബഹ്റൈൻ വലിയ ആശ്രയമാണ് സ്വദേശി വിദേശി മന്ത്രാലയങ്ങളിലും ഏറെ പ്രശംസ പിടിച്ച് പറ്റിയ പ്രസ്ഥാനവുമാണ് സമസ്ത ബഹ്റൈൻ….
സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് ജനാബ് ഫക്രുദ്ദീൻ തങ്ങളും ജനറൽ സെക്രട്ടറി കുഞ്ഞഹമ്മദ് ഹാജിയുടെയും മേൽനോട്ടത്തിലുള്ള ഭരണ സമിതിയുടെ ചിട്ടയായ പ്രവർത്തനത്തിൽ വളണ്ടിയർ ടീമും സുശക്തമാണ് പ്രവർത്തനമാണ് കാഴ്ചവെക്കുന്നത് ഏറ്റവും കൂടുതൽ ഇഫ്താർ ബഹ്റൈനിൽ നൽകി വരുന്ന ഏക പ്രസ്ഥാനവും സമസ്തക്ക് മാത്രമാണ് ബഹ്റൈനിൽ ഏറെ മുന്നിൽ നിൽക്കുന്നത്….
പ്രശസ്തിക്ക് മുഖം നൽകാതെ പുണ്യനന്മക്ക് പ്രാധാന്യം നൽകുന്ന സമസ്ത ബഹ്‌റൈൻ ഏവർക്കും ഒരു മാതൃകയാണ് ആശ്രയമാണ്….
 

By admin

Leave a Reply

Your email address will not be published. Required fields are marked *