ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യം ഭരണം നിലനിർത്തുമ്പോൾ ചരിത്രംവ കുറിക്കുകയാണ് ധനഞ്ജയ് കുമാർ. ജെഎൻയുവിൽ ആദ്യമായാണ് ഒരു ദളിത് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ബിഹാറിലെ ഗയയിൽ നിന്നുള്ള ദലിത് വിദ്യാർഥി തേതാവും ഐസ സംഘടനാ പ്രതിനിധിയുമായ ധനഞ്ജയ് കുമാർ എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെയാണ് പരാജയപ്പെടുത്തിയത്. 27 വർഷത്തിനു ശേഷമാണു ദലിത് വിഭാഗത്തിൽ നിന്നൊരാൾ ജെഎൻഎയു വിദ്യാർഥി യൂണിയൻ പ്രസിഡന്റാകുന്നത്. ധനഞ്ജയ്ക്ക് 2598 വോട്ടുകൾ ലഭിച്ചപ്പോൾ ഉമേഷ് ചന്ദ്രക്ക് 1676 വോട്ടാണ് ലഭിച്ചത്. […]