തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. അമ്പൂരി ചാക്കപ്പാറ സ്വദേശി സുരേഷി(43)നെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സുരേഷ് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നെയ്യാര്‍ റേഞ്ചിലെ ഫയര്‍ പ്രൊട്ടക്ഷന്‍ താല്‍ക്കാലിക വാച്ചറായ സുരേഷിനെ കാട്ടുപോത്ത് പാഞ്ഞെത്തി ഇടിച്ചിടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് കോഴിക്കാവില്‍ വനത്തിനുള്ളിലാണ് സംഭവം.
ജോലിക്കിടെ കുടിവെള്ളമെടുക്കാന്‍ പോയപ്പോഴാണ് പോത്ത് ഇടിച്ചത്. ഇതിനെത്തുടര്‍ന്ന് ബോധം പോയി. പിന്നീട് രാത്രി ബോധം വന്നപ്പോള്‍ സുരേഷ് തന്നെ ഭാര്യയെ ഫോണില്‍ വിളിച്ച് വിവരം പറയുകയായിരുന്നു.