ഇരിട്ടി: ബേസ്ബാള്‍ ജില്ലാ പരിശീലനം നടക്കുന്ന മൈതാനത്തേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് പരിശീലനത്തില്‍ ഏര്‍പ്പെട്ട ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ കൗശിക്, ശ്രാവണ്‍, കൈലാസ്, എടൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ അനഘ, ആന്റണ്‍, അനന്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരതമല്ല. 
ഞായറാഴ്ച രാവിലെ 9.30നായിരുന്നു അപകടം. മുപ്പതോളം വിദ്യാര്‍ഥികളാണ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നത്. മരം കടപുഴകി വീഴുന്ന ശബ്ദം കേട്ട ഉടനെ ഇതിനു ചുവട്ടിലായി നിന്നിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരിതം ഒഴിവായി. 
മലയോര മേഖലയിലെ പ്രധാന സ്‌പോര്‍ട്‌സ് പരിശീലന സ്ഥലവും ജില്ല സംസ്ഥാനതല മത്സരങ്ങള്‍ നിരന്തരം നടക്കാറുമുള്ള വള്ള്യാട് വയലിലാണ് അപകടമുണ്ടായത്. വിശാലമായ മൈതാനിയുടെ ഇരിട്ടി- എടക്കാനം റോഡ് കടന്നുപോകുന്ന ഭാഗത്ത് മൈതാനിയുടെ അരികിലായിനിന്നിരുന്ന കൂറ്റന്‍ തണല്‍ മരമാണ് കടപുഴകി വീണത്.

By admin

Leave a Reply

Your email address will not be published. Required fields are marked *