കോഴിക്കോട്: ടിപ്പര്‍ലോറി കയറിയിറങ്ങി ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. ദേശീയപാത നിര്‍മാണത്തൊഴിലാളിയായ ബിഹാര്‍ സ്വദേശി സനിഷേക് കുമാറാണ് മരിച്ചത്. മേല്‍പ്പാലത്തിന്റെ പണിനിര്‍മ്മാണത്തിനായ് മണ്ണിറക്കാന്‍ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. 
കോഴിക്കോട് പന്തീരാങ്കാവില്‍ രാവിലെ ആറരയ്ക്കായിരുന്നു സംഭവം. ഈ സമയം സനിഷേക് കുമാര്‍ ഉറങ്ങുകയായിരുന്നു. ഇത് ഡ്രൈവര്‍ കണ്ടില്ല.  തലയിലൂടെ ലോറി കയറി ഇറങ്ങിയതിനെത്തുടര്‍ന്ന് യുവാവ് അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *