കൊച്ചി: ക്രിമിനല്‍ കേസില്‍ പിടിയിലായ സോബി ജോര്‍ജിന്റെ പേരിനൊപ്പം കലാഭവന്‍ എന്ന പേര് ചേര്‍ക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി കൊച്ചിന്‍ കലാഭവന്‍ രംഗത്ത്. 54 വര്‍ഷത്തോളമായി കലാലോകത്തിന് നിരവധി കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണ് കലാഭവന്‍. സോബി ജോര്‍ജുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് വാര്‍ത്തകളില്‍ സ്ഥാപനത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടുന്നുണ്ട്. സോബി ജോര്‍ജിന് കലാഗൃഹം എന്ന പേരില്‍ ഒരു സ്ഥാപനമുണ്ട്. ഇനിയുള്ള വാര്‍ത്തകളില്‍ കലാഗൃഹം എന്ന പേര് നല്‍കണമെന്നും സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുതെന്നും കലാഭവന്‍ അഭ്യര്‍ത്ഥിച്ചു.
നിലവില്‍ സംസ്ഥാനത്ത് 26 കേസുകളില്‍ പ്രതിയാണ് സോബി ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് സോബി ജോര്‍ജ് തട്ടിയത് എന്ന് പൊലീസ് വ്യക്തമാക്കി.
സമാനരീതിയില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ നാലും അമ്പലവയല്‍ സ്റ്റഷനില്‍ ഒരു കേസും അടക്കം ആറ് കേസുകള്‍ വയനാട്ടില്‍ മാത്രം സോബിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം ചാത്തന്നൂല്‍ വെച്ചാണ് സോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *