കോഴിക്കോട്: നാദാപുരം പേരോട് വീടിന് തീപിടിച്ചു. നീര്‍കരിമ്പില്‍ അഷ്റഫിന്റെ വീടിനാണ് തീപിടിച്ചത്. ഓടിട്ട ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
ശനിയാഴ്ച രാത്രി 10നാണ് സംഭവം. തീപിച്ച ഉടനെ താഴത്തെ നിലയിലായിരുന്ന വീട്ടുകാര്‍ പുറത്തേക്കിറങ്ങി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.