കുവൈറ്റ്‌ : വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക്‌ പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജകീയമായി വരവേറ്റതിന്റെ ഓർമ്മപുതുക്കി സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക ഓശാന പെരുന്നാൾ കൊണ്ടാടി.
മാർച്ച്‌ 23 ശനിയാഴ്ച്ച വൈകിട്ട്‌, കുവൈറ്റ്‌ മഹാ ഇടവകയുടെ ദേവാലയങ്ങളായ നാഷണൽ ഇവഞ്ചലിക്കൽ ചർച്ച്‌, അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിവടങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക്‌ മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ പോളികാർപ്പസ്‌ മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ്‌ ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ നേതൃത്വം നൽകി.

വിവിധ ദേവാലയങ്ങളിൽ നടന്ന ഓശാനയുടെ പ്രത്യേക പ്രാർത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും ആയിരക്കണക്കിനു വരുന്ന വിശ്വാസികൾ ഭക്തിപുരസ്സരം പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *