തിരുവനന്തപുരം: ഓശാന ഞായറിൽ കുരുത്തോല കൈയ്യിലേന്തി പിഎംജിയിലെ ലൂർദ് പള്ളി സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ചങ്ങനാശ്ശരി അതിരൂപത സഹായ മെത്രാൻ ബിഷപ് തോമസ് തറയിയിൽ അദ്ദേഹത്തെ സ്വീകരിച്ചു. ജില്ലയിൽ ചങ്ങനാശ്ശേരി അതിരൂപത യുവജന സംഘം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ബിഷപ്പും ഇടവക വികാരിയുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും പള്ളി സന്ദർശനത്തിനെത്തി. സ്ഥാനാർത്ഥികൾ ഇരുവരും സൗഹൃദം പങ്കിട്ടു. മത്സരം തിരുവനന്തപുരത്താണെങ്കിലും ചർച്ച ആഗോള വിഷയങ്ങളിലുമെത്തി. 
അതിനിടെ നഗരത്തിലെ റോഡിൻ്റെ ശോചനീയാവസ്ഥയെ കുറിച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. ദീർഘ വീഷണത്തോടെയുള്ള പദ്ധതികളാണ് നാടിൻ്റെ വികസനത്തിന് അത്യാവശ്യമെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സംഭാഷണം ഭക്ഷണ ശീലത്തിലേക്കും ആരോഗ്യ സംരക്ഷണത്തിലേക്കുമെല്ലാം നീണ്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *