ചെന്നൈ: ഈറോഡ് എംപി ഗണേശമൂര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് സൂചന. ഞായറാഴ്ച രാവിലെ 9:30 ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരണത്തിന് തയ്യാറായില്ല.
ഈറോഡിൽ നിന്നുള്ള സിറ്റിംഗ് ലോക്‌സഭാ എംപിയാണ് ഗണേശമൂർത്തി. അദ്ദേഹം എംഡിഎംകെ പാർട്ടി അംഗമാണ്, എന്നാൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റില്‍ മത്സരിച്ചാണ് വിജയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂർത്തി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)