ടെല്‍ അവീവ്: ഗാസയില്‍ ബന്ദിമോചനവും വെടിനിര്‍ത്തലും ലക്ഷ്യമിട്ട് യുഎസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ വീണ്ടും ഇസ്രയേലിലെത്തി. സൗദി അറേബ്യയും ഈജിപ്റ്റും സന്ദര്‍ശിച്ച് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇസ്രായേലിലെത്തിയത്.
ജോര്‍ഡാന്‍, ഖത്തര്‍, യുഎഇ വിദേശകാര്യ മന്ത്രിമാരുമായും ബ്ളിങ്കന്‍ ചര്‍ച്ച നടത്തിയിരുന്നു. ഗാസ യുദ്ധം ആരംഭിച്ചശേഷം ആറാം തവണയാണ് അദ്ദേഹം പശ്ചിമേഷ്യ സന്ദര്‍ശിക്കുന്നത്.ഇസ്രായേല്‍ റഫയില്‍ കരയുദ്ധം നടത്തുന്നത് തെറ്റായ തീരുമാനമാകുമെന്നും ഹമാസിനെ കീഴ്പ്പെടുത്താന്‍ റഫ ആക്രമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വന്‍ മാനുഷിക ദുരന്തത്തിന് കാരണമാകുന്ന റഫ ആക്രമണം ഒഴിവാക്കാന്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്ന് ബ്ളിങ്കന്‍.
അതേസമയം, ഹമാസിന് ഗാസയില്‍ ഏറ്റവും സ്വാധീനം അവശേഷിക്കുന്ന ഭാഗം റഫയാണെന്നും റഫയില്‍ കരയുദ്ധം നടത്താതെ ഹമാസിനെ തുടച്ചുനീക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു.