പാലക്കാട്: മോഷ്ടിക്കാന്‍ റൂമില്‍ കയറിയ കള്ളനെ മുറിക്കകത്തിട്ട് പൂട്ടിയ ശേഷം പോലീസില്‍ വിവരം അറിയിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍. മറ്റൊരു ഇതര സംസ്ഥാനത്തൊഴിലാളിയാണ് പിടിയിലായ മോഷ്ടാവ്. ഇയാളില്‍ നിന്നും നിരവധി ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും കണ്ടെടുത്തു.
പാലക്കാട് കൂറ്റനാടാണ് സംഭവം. കൂറ്റനാട് ആദം കുട്ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇതര സംസ്ഥാനത്തൊഴിലാളികളുടെ താമസ സ്ഥലത്ത് ഏതാനും ആഴ്ചകളായി മോഷണം പതിവായിരുന്നു. മുറികളില്‍ സൂക്ഷിച്ചിരുന്ന പൈസ മോഷണം പോയിരുന്നു.
ഇതോടെ വെള്ളിയാഴ്ച മുറി പൂട്ടി പുറത്തുപോയ തൊഴിലാളികള്‍ താമസ സ്ഥലത്തിന് സമീപത്ത് തന്നെ കാവലിരിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചയോടെ മോഷ്ടാവ് എത്തുകയും മുറി കള്ളത്താക്കോലിട്ട് തുറന്ന് അകത്ത് കയറുകയുമായിരുന്നു.
ഉടന്‍ തന്നെ തൊഴിലാളികളും നാട്ടുകാരും സ്ഥലത്തെത്തികയും മോഷ്ടാവിന്നെ മുറികകത്തിട്ട് പൂട്ടി ചാലിശേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.