ആലപ്പുഴ: കഴിഞ്ഞ 10 വര്‍ഷങ്ങള്‍ മോദിയുടെ വാഗ്ദാനങ്ങള്‍ പാഴ് വാക്കായെന്നും ഇപ്പോള്‍ കൊട്ടിഘോഷിച്ചുകൊണ്ടിരിയ്ക്കുന്ന മോദിയുടെ ഗ്യാരണ്ടി വന്‍ തട്ടിപ്പ് ആണെന്നും ജെബി മേത്തര്‍ എംപി പറഞ്ഞു. ആലപ്പുഴ കോസ്റ്റല്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അവര്‍. വിലക്കയറ്റം കുടുംബ ബജറ്റ് താളം തെറ്റിച്ചെന്നും സാധാരണക്കാരുടെ നടുവൊടിച്ച സര്‍ക്കാരാണ് വീണ്ടും വോട്ടിനു വേണ്ടി ഗ്യാരണ്ടി പറഞ്ഞ് വരുന്നതെന്നും ജെബി മേത്തര്‍ പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ എ.എ. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. സിറാജുദ്ദീന്‍ നിസാമി, ബബിത ജയന്‍, അഡ്വ. റീഗോ രാജു, സിറിയക് ജോര്‍ജ്, അജയന്‍, അംജിത്, കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.