ഇരു ചക്ര വാഹനങ്ങളിൽ‌ കുട്ടികളെ  കൊണ്ടു പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കൂടെ വരുന്ന കുട്ടിയെ ഹെൽമറ്റ് ധരിപ്പിക്കണം, സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കിയെന്നു ഉറപ്പു വരുത്തണം എന്നും ഫെയ്സ്ബുക്ക്  വഴി മുന്നറിയിപ്പ് നൽകുന്നു   
ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ രൂപം 
നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകിക്കൂടാ. പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചുമാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തിൽ കുട്ടികൾ തെറിച്ചുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുള്ളതുമാണ്.
ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. അതിനാൽ ഇരുചക്രവാഹന യാത്രയിൽ നാം ഹെൽമറ്റ് ധരിക്കുന്നതിനൊപ്പം കൂടെയുള്ള കുട്ടികളെയും ഹെൽമറ്റ് ധരിപ്പിക്കേണ്ടതാണ്. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാനും മറക്കരുത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed