രുചിയും മണവും കൂട്ടുന്നതിനപ്പുറം കറിവേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കുമറിയില്ല. ഈ കുഞ്ഞനിലകള്‍ക്ക് ധാരാളം പോഷകഗുണങ്ങളാണുള്ളത്. ഇരുമ്പിന്റെയും കാത്സ്യത്തിന്റെയും മികച്ച ഉറവിടവുമാണ്. എല്ലാ ദിവസവും രാവിലെ കറിവേപ്പില കഴിക്കുന്നത് മോശം കൊളസ്‌ട്രോള്‍, പ്രമേഹം, അമിതവണ്ണം തുടങ്ങിയ പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.
ശരീരഭാരം കുറയ്ക്കുന്നവര്‍ക്കും നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില. ശരീരത്തിലെ അമിത കൊഴുപ്പ് ഒഴിവാക്കാനുള്ള നല്ല മാര്‍ഗമാണ് കറിവേപ്പില. ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. അങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ അത്തരത്തില്‍ ഗുണം ചെയ്യും. ഇതിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയിഡുകള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും ശരീരത്തിലെ കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യുകയും ചെയ്യും.
കറിവേപ്പിലയ്ക്ക് ചീത്ത കൊളസ്‌ട്രോളും ശരീരത്തിലെ കൊഴുപ്പും ഫലപ്രദമായി കുറയ്ക്കാന്‍ സഹായിക്കും. കറിവേപ്പില കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. അതും ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.
ഇതില്‍ ആന്റി-ഡയബറ്റിക് ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. കറിവേപ്പില ഉണക്കിയുപയോഗിക്കുന്നതും വളരെ നല്ലതാണ്.
ഈ കറിവേപ്പില പൊടിച്ച് മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും. വയറിളക്കം, മലബന്ധം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളെ പരിഹരിക്കാനും കറിവേപ്പില ഗുണം ചെയ്യും. കൂടാതെ കറിവേപ്പിലയില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, കരോട്ടിന്‍, നിക്കോട്ടിനിക് ആസിഡ്, വിറ്റാമിന്‍ എ, ബി, സി, ബി 2, കാല്‍സ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയും കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്.