അയർലണ്ടിലെ മുസ്‌ലിം സമൂഹത്തിന് അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുന്ന വിധമാണ്  ഈ വർഷത്തെ ഇഫ്താർ പരിപാടി സംഘടിപ്പിക്കുന്നത്.  മുൻ  വർഷങ്ങളേക്കാൾ വിപുലവും ഗംഭീരവുമായിട്ടാണ്  ഈ വർഷത്തെ   ഇഫ്താർ സംഗമം നടത്തുന്നത് എന്ന്  കെഎംസിസി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
അയർലണ്ടിൻ്റെ സാംസ്കാരിക കലണ്ടറിലെ നാഴികക്കല്ലായി ഈ  ഇഫ്താർ സംഗമത്തെ മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത് . അയർലണ്ടിലെ  പാമർസ്റ്റൗൺ ബോയ്സ് സ്കൂളിലാണ്  ഇഫ്താർ സംഗമം നടത്തുന്നത് .
അയർലണ്ടിലെ കേരള മുസ്ലിം കൾച്ചറൽ സെൻ്റർ (കെഎംസിസി) സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്  ഈ നമ്പറുകളിൽ  വിളിക്കാം : 089 987 1747,  089 430 7654, 089 419 9201

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed