മാർച്ച് 22 ആം തീയതിയാണ് ലോകത്ത് ജലദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി മുള ൻതുരുത്തി ഫയർസ്റ്റേഷന്റെ നേതൃത്വത്തിൽ നിലയ ത്തിന് സമീപമുള്ള  കത്തനാര് ചിറ സിവിൽ ഡിഫൻസ്, ആബ്ദ മിത്ര എന്നിവർ സംയുക്തമായി ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്ത വാർഡ് മെമ്പർ  കെ കെ സിജു അബുദാമിത്ര പരിശീലനം പൂർത്തിയാക്കിയ വളണ്ടിയേഴ്‌സുകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
 ചടങ്ങിൽ അധ്യക്ഷത വഹിച്ച അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മഴവെള്ളം ഫലപ്രദമായി ഭൂഗർഭ ത്തിൽ നിക്ഷേപിക്കുന്ന മാർഗ്ഗങ്ങൾ അവരാൽ കഴിയുന്ന വിധത്തിൽ പാലിച്ചാൽ ഏത് വരൾച്ച കാലത്തും കുടിവെള്ളക്ഷാമത്തെ അതിജീവിക്കുവാൻ കഴിയുമെന്ന് സൂചിപ്പിക്കുകയുണ്ടായി. രാവിലെ ഏഴര മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനം ഉച്ചയ്ക്ക് 12 മണിയോടെ അവസാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *